തൊടുപുഴ: ലോക്കപ്പിൽനിന്ന് ഇറങ്ങിയോടി പുഴയിൽ ചാടിയ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ എസ്.ഐ ഉൾെപ്പടെ രണ്ടുപേർക്ക് സസ്പെൻഷൻ. എസ്.ഐ ഷാഹുൽ ഹമീദ്, ജി.ഡി ചാർജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്പെൻഡ് ചെയ്തത്. സംഭവം നടക്കുേമ്പാൾ തൊടുപുഴ സ്റ്റേഷെൻറ സുരക്ഷ ചുമതലയുണ്ടായിരുന്ന ഇവർക്ക് വീഴ്ച പറ്റിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫിയാണ് (29) വെള്ളിയാഴ്ച രാവിലെ ലോക്കപ്പിൽനിന്നിറങ്ങിയോടിയത്. ഷാഫിയെ സെല്ലിലിട്ടെങ്കിലും പൂട്ടിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധ മുതലാക്കി വാതിൽ തുറന്ന് ഷാഫി പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ചെന്നെങ്കിലും സ്റ്റേഷന് സമീപത്തെ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു. കുറച്ചുദൂരം നീന്തിയ ഷാഫിയെ പിന്നീട് കാണാതായി. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് പാപ്പൂട്ടി കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജിനെ ചുമതലപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.