കോവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ് കലക്ടർക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം സബ്കലക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. കോവിഡ് നിരീക്ഷണത്തിൽ കഴിയാതെ നാട്ടിലേക്ക് പോയതിനെ തുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

നേരത്തെ സംഭവത്തിൽ വിശദീകരണവുമായി അനുപം മിശ്ര രംഗത്തുവന്നിരുന്നു. കൂടുതൽ സുരക്ഷിതമെന്ന നിലക്കാണ് നാട്ടിലേക്ക് പോയതെന്നാണ് അനുപം മിശ്രയുടെ വിശദീകരണം.

അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ പ്രതികരിച്ചിരുന്നു. സംഭവത്തിൽ അനുപം മിശ്രക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട്​ അവധിയിലായിരുന്ന സബ് കലക്​ടർ വിദേശയാത്രക്ക് ശേഷം കഴിഞ്ഞ 18നാണ് തിരിച്ചെത്തിയത്​. ഇത് മനസിലാക്കിയ കലക്​ടർ അദ്ദേഹത്തോടും ഗൺമാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ആരോഗ്യ വകുപ്പി​​​ന്‍റെ ചട്ടം ലംഘിച്ച് സബ് കലക്ടർ മുങ്ങിയെങ്കിലും ഗൺമാനും ഡ്രൈവറും ഗൃഹ നിരീക്ഷണത്തിൽ കഴിയുകയാണ്.

Tags:    
News Summary - suspension for anupam mishra-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.