ആലപ്പുഴ: നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്യാണ വീട്ടിൽ അടിയുണ്ടാക്കിയ അഞ്ചുപേര്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ പാതിരപ്പള്ളി പള്ളിപറമ്പിൽ വീട്ടില്‍ അനു (സെബാസ്റ്റ്യൻ -23), അജിത് (ആന്റണി -27), മേനങ്കാട്ട് വീട്ടിൽ സാജൻ (27), പാനേഴത്ത് വീട്ടിൽ നോഷ് (കിച്ചു -25), അറയ്ക്കൽ വീട്ടിൽ സംഗീത് (അഖിൽ -25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 28ന് തുമ്പോളി സ്വദേശി എബിയുടെ വീട്ടിലെ വിവാഹ പാർട്ടിയോടനുബന്ധിച്ച് മൈക്ക്സെറ്റ് പ്രവർത്തിപ്പിക്കാനെത്തിയ അമൽ സൗണ്ട് ഉടമയെ മർദിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി 10ന് മൈക്ക് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫിസര്‍ എം.കെ. രാജേഷ്, എസ്.ഐ എസ്. പ്രദീപ്, എ.എസ്.ഐ മധു, സീനിയര്‍ പൊലീസ് റോബിൻസൺ, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.