ഷെ​റി​ൻ, ബൈ​ജു, അ​രു​ൺ

മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ പിടിയിൽ

പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ മർദിച്ച് വിരലൊടിച്ച കേസിൽ മൂന്നുപേരെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.

കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദനത്തിൽ പരിക്കേറ്റത്. 31ന് രാത്രി ഒമ്പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ ഇയാളെ വീട്ടിൽകയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനിയനും നിസാര പരിക്കേറ്റു. ബൈജുവിനെതിരെ കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Suspects arrested for attacking young man for not paying for drinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.