Posted On
date_range Updated On
date_range മന്ത്രി മണിക്ക് ശസ്ത്രക്രിയ
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വൈദ്യുതി മന്ത്രി എം.എം. മണിക്ക് ശസ്ത്രക്രിയ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച ഇ.എൻ.ടി വിഭാഗത്തിൽ ചെക്കപ്പിനെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ രക്തസ്രാവം കണ്ടത്.
2019 ജൂലൈയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിെൻറ മറുവശത്ത് രക്തസ്രാവം കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.