സുരേഷ് ഗോപി നാളെ ഇടമലക്കുടിയിൽ; കുളം നിർമാണ സാമഗ്രികൾ കൈമാറും

തൊടുപുഴ: ഇടമലക്കുടിയിലെ ഇടലിപ്പാറയിൽ കുടിവെള്ളമെത്തിച്ച മുൻ എം.പി സുരേഷ് ഗോപി ഇടമലക്കുടി സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സന്ദർശനം. ഇടമലക്കുടിയിൽ ആദ്യമായി എത്തുന്ന സുരേഷ് ഗോപിയെ ആചാരപരമായി സ്വീകരിക്കും.

ഇടമലക്കുടിയിലെ 28 കുടിയിലെ മൂപ്പൻമാരേയും സുരേഷ് ഗോപി ആദരിക്കും. അതിനു ശേഷം കൂടിക്കാരുമൊത്തിരുന്ന് ഭക്ഷണം കഴിക്കും. കുടിവെള്ളം സംഭരിക്കുന്നതിനു വേണ്ടിയുള്ള കുളത്തിന്റെ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ സുരേഷ് ഗോപി വിതരണം ചെയ്യും.

Tags:    
News Summary - Suresh Gopi in Idamalakkudi tomorrow; Pool construction materials will be handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.