സുരേഷ് ഗോപി 80% സിനിമാ നടനും 20% രാഷ്ട്രീയക്കാരനുമാണ് -എം.ടി.രമേശ്

തൃശൂർ: സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം പൊതുപ്രവർത്തകനുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സിനിമ നടനായതിനാൽ അദ്ദേഹം സിനിമാ സ്റ്റൈലിൽ പ്രതികരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ എം.ടി.രമേശ് വിശദീകരിച്ചു.

സുരേഷ് ​ഗോപിയുടെ പൊതുപ്രവർത്തനം സാമൂഹ്യപ്രവർത്തനമാണ്. അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം സാമൂഹികപ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കുന്നു. വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും എം.ടി രമേശ് വ്യക്തമാക്കി.

ഫലസ്തീൻ വിഷയത്തിൽ സി.പി.എമ്മും കോൺഗ്രസും മത ധ്രുവീകരണം നടത്തുകയാണ്. അതിനായി മുസ്‌ലിം ലീഗിനെ കരുവാക്കുകയാണ്. മുസ്‌ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശൽ നടത്തുകയാണ്. ഇരു പാർട്ടികൾക്കും റാലി നടത്താനുള്ള സ്ഥലങ്ങൾ കോഴിക്കോടും മലപ്പുറവും മാത്രമാണ്. ഹമാസ് അനുകൂല റാലി തെക്കൻ കേരളത്തിൽ നടത്തുന്നില്ല. ഫലസ്തീനോടുള്ള പ്രേമമല്ല, ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനാണിതെന്നും എം.ടി രമേശ് പറഞ്ഞു.

Tags:    
News Summary - Suresh gopi 80% Actor and 20% polititian says MT Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.