ജേക്കബ്​ തോമസി​നെതിരായ കോടതിയലക്ഷ്യ നടപടികൾക്ക്​ സ്​​റ്റേ

ന്യൂഡൽഹി: സംസ്​ഥാനത്തെ മുന്‍ വിജിലന്‍സ് കമീഷണർ ജേക്കബ്​ തോമസിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജഡ്​ജിമാർക്കെതിരെ ജേക്കബ്​ തോമസ്​ നടത്തിയത്​ വിമർശനമ​െല്ലന്നും സംവിധാനം മെച്ച​െപ്പടാനാവശ്യപ്പെട്ടുള്ളതാണെന്നും ജസ്​റ്റിസുമാരായ​ അശോക്​ ഭൂഷൺ,​ എ.​െക. സിക്രി എന്നിവരടങ്ങുന്ന ബെഞ്ച്​ നിരീക്ഷിച്ചു. കേസ്​ വീണ്ടും ഏ​​പ്രിൽ 11ന്​ പരിഗണിക്കുമെന്ന്​ വ്യക്തമാക്കിയ സുപ്രീംകോടതി ഇതുസംബന്ധിച്ച്​ കേരള ഹൈകോടതിക്ക്​ നോട്ടീസ്​ അയക്കുകയും ചെയ്​തു. 

ജേക്കബ്​ തോമസി​​​െൻറ പരാമർശങ്ങൾ ജഡ്​ജിമാർക്കെതിരാണെന്ന്​ കരുതാനാകില്ല, ജഡ്​ജിമാർ ഇത്രയും തൊട്ടാവാടികളാവരുതെന്നും സുപ്രീം​േകാടതി വാക്കാൽ പരാമർശിച്ചു. ഹൈകോടതിയിലെ രണ്ട്​ ജഡ്​ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും കേന്ദ്ര വിജിലൻസ്​ കമീഷണർക്ക്​ ജേക്കബ്​ തോമസ്​ കത്തയച്ചിരുന്നു.  ഇൗ കത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലായിരുന്നു ഹൈകോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക്​ നീങ്ങിയത്​.

തനിക്കെതിരെ രണ്ടു ജഡ്​ജിമാർ നിരന്തരം വിമർശനം നടത്തിയതിനും വിജിലൻസ്​ കേസുകൾ ഒരു വർഷത്തിനിടെ എ​ഴുതിത്തള്ളിയതിനും പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര വിജിലൻസ്​ കമീഷന്​ കത്ത്​ നൽകിയത്​. രണ്ട്​ ജഡ്​ജിമാർ വിജിലൻസി​​​െൻറ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നുവെന്നും കത്തിൽ ജേക്കബ്​ തോമസ്​ ആരോപിച്ചിരുന്നു. 

Tags:    
News Summary - Supreme Court stayed High Court's Contempt of court case against DGP Thomas Jacob -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.