കൊച്ചി മെഡിസിറ്റിക്കായി 47ഏക്കർ നിലം നികത്താനാവില്ല
ന്യൂഡൽഹി: കൊച്ചി മെഡിസിറ്റിക്ക് നിലംനികത്താനുള്ള അനുമതി തേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കടമക്കുടിയില്‍ 47 ഏക്കര്‍ നിലം നികത്താനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. അതേസമയം, കൊച്ചി മെഡിസിറ്റി ഉടമകള്‍ക്ക് ആവശ്യവുമായി സര്‍ക്കാറിനെ സമീപിക്കാന്‍ കോടതി അനുമതി നല്കി.
അലോപ്പതി, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ ബൃഹത്തായ പദ്ധതിക്കാണ് കൊച്ചി മെഡിസിറ്റി കടമക്കുടിയില്‍ കണ്ടെത്തിയ ഭൂമിയില്‍ 47 ഏക്കര്‍ നിലം നികത്താൻ അനുമതി തേടിയത്. പൊതുആവശ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയെന്ന നിലയില്‍ അനുമതി നല്‍കാമെന്ന് കലക്ടറും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും ചീഫ് സെക്രട്ടറിക്ക് അനുകൂല റിപ്പോര്‍ട്ടും നല്കി.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് തീരുമാനം വിവാദമായതോടെ പിന്‍വലിച്ചു. ഇതിനെതിരെ മെഡിസിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിനെ വീണ്ടും സമീപിക്കാനായിരുന്നു നിർദേശം. ഇതേ തുടർന്നാണ് മെഡിസിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ആ ഹരജി കോടതി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.