മലപ്പുറം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താനൂരിനു പുറമെ നേമത്തും ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്.
മഞ്ചേശ്വരത്ത് യു.ഡി.എഫിനും പിന്തുണ നൽകിയതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിലപാട് സ്വീകരിച്ചത്. താനൂരിൽ പൊതുനിലപാടിന്റെ ഭാഗമായിട്ടായിരുന്നു ഇടതിന് പിന്തുണ. ഓരോ മണ്ഡലത്തിലെയും സാഹചര്യം പരിഗണിച്ചാണ് നിലപാട് സ്വീകരിക്കുന്നത്.
എൻ.ഡി.എ കക്ഷികളെ ഒഴിച്ച് ബാക്കി കക്ഷികളെ പിന്തുണക്കുന്നതിൽ എസ്.ഡി.പി.ഐക്ക് എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥിതി വ്യത്യസ്തമാണ്.
പി.സി. ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും സി.പി.എ. ലത്തീഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.