രാഹുൽ വയനാട്ടിൽ മത്​സരിച്ചാൽ എല്ലാ സീറ്റിലും തരംഗമുണ്ടാകും - കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്​ സീറ്റിൽ മത്​സരിക്കുകയാണെങ്കിൽ അതിൻറെ തരംഗം എല്ലാ സീ റ്റുകളിലും കാണാൻ സാധിക്കുമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി. രാഹുൽ മത്​സരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപ ിച്ച ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അമേത്തിയിൽ എതിരാളികൾ ആരായാലും ഇപ്പോൾ ചെലവഴിക്കുന്നതിൻെറ പകുതി സമയം ചെലവഴിച്ചാൽ തന്നെ രാഹുൽ ഗാന്ധി വിജയിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ പറഞ്ഞു. കേരളത്തിൽ മത്​സരിക്കുകയാണെങ്കിൽ അത്​ സംസ്​ഥാനത്തൊട്ടാകെ ആവേശം വിതക്കും. അത്​ 20 മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. 20 മണ്ഡലങ്ങളിലും യു.ഡി.എഫ്​ വിജയിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

രാഹുൽ കേരളത്തിൽ മത്​സരിക്കണമെന്നത്​ ജനാധിപത്യ വിശ്വാസികളു​ടെ എന്നത്തേയും ആഗ്രഹമാണെന്ന്​ വി.എം സുധീരൻ പറഞ്ഞു. വയനാട്​ സീറ്റ്​ നേരത്തെ മനസിൽ കണ്ടിരുന്നു​​. ജനാധിപത്യ വിശ്വാസികളുടെയും യു.ഡി.എഫ്​ പ്രവർത്തകരുടെയും താത്​പര്യപ്രകാരം വയനാട്ടിൽ നിന്ന്​ തന്നെ രാഹുൽ മത്​സരിക്കണമെന്നും വി.എം. സുധീരൻ പറഞ്ഞു.


Tags:    
News Summary - Super Waves In All Seats in kerala if Rahul comes to Wayanad - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.