സി.പി.എം നേതാക്കളെ വെല്ലുവിളിച്ച് ജി. സുധാകരൻ

അ​മ്പ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും വി​ജ​യ രാ​ഘ​വ​നും സ​ജി ചെ​റി​യാ​നു​മൊ​ക്കെ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നു​ള്ള ത​ന്റേ​ട​മു​ണ്ടോ എ​ന്ന് ജി. ​സു​ധാ​ക​ര​ന്റെ വെ​ല്ലു​വി​ളി. അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്റെ വെ​ല്ലു​വി​ളി. ക​ണ്ണൂ​രി​ലെ സു​ര​ക്ഷി​ത സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ നി​ങ്ങ​ൾ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ക്കാ​നാ​വൂ. മൂ​ന്നാം ഊ​ഴം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​പേ​ക്ഷി​ച്ചു. എ​ല്ലാ സീ​റ്റി​ലും തോ​റ്റാ​ലും അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​നെ വി​ട​രു​തെ​ന്നാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​റ​ഞ്ഞ​ത്. 61,000 വോ​ട്ട് നേ​ടി താ​ൻ വി​ജ​യി​ക്കും. ഈ ​പ​റ​യു​ന്ന നേ​താ​ക്ക​ളു​ടെ ആ​രു​ടെ​യെ​ങ്കി​ലും വീ​ട്ടി​ൽ ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ണ്ടോ. ഇ​വ​ർ​ക്കൊ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. നേ​ടി​യ​തേ​യു​ള്ളൂ.

നി​ല​വി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ജ​ന​പി​ന്തു​ണ ഇ​ല്ലെ​ന്ന് തെ​ളി​യി​ക്ക​ണം. അ​തി​നു വേ​ണ്ടി​യാ​ണ് ഞാ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. നി​ര​വ​ധി ഫ്ല​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ചു. ഇ​തു​കൊ​ണ്ടെ​ന്നും യാ​തൊ​രു പ്ര​യോ​ജ​ന​മി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതാകളോട് നിർദേശിച്ചു. ജില്ല സെക്രട്ടേയറ്റ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിവിട്ട ജി. സുധാകരൻ യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. പാർട്ടിയിൽനിന്ന് വോട്ടുപിടിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് വോട്ടുസമാഹരണത്തിലും വീഴ്ചയുണ്ടാകരുതെന്ന് ഗോവിന്ദൻ പറഞ്ഞത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. അതിനാൽ കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണമെന്നും യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്ന് നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയപാപ്പരത്തവും അവസരവാദവും തുറന്നുകാട്ടണം. രക്തസാക്ഷിയായ സ്വന്തം സഹോദരൻ ജി. ഭുവനേശ്വരനെപ്പോലും സീറ്റിനുവേണ്ടി തള്ളിപ്പറഞ്ഞത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭുവനേശ്വരനെ കൊലപ്പെടുത്തിയവർക്കൊപ്പമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടെന്നും പ്രചാരണം നടത്തും.

എല്ലാ മണ്ഡലങ്ങളിലും ജയിക്കുന്ന സാഹചര്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനിപ്പോൾ യു.ഡി.എഫിലാണെന്നും അദ്ദേഹത്തിന്റെ പൂർവകാല ചരിത്രവുമായി വർത്തമാനകാലത്തിനു ബന്ധമില്ലെന്നും ഗോവിന്ദൻ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിന്റെ തൊപ്പിയണിഞ്ഞിരിക്കുന്നതു കണ്ടു. ബി.ജെ.പിയുടെ തൊപ്പിയും വെച്ചോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ജില്ല സെക്രട്ടേറിയറ്റ് യോഗം കൂടാതെ അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം മണ്ഡലം കമ്മിറ്റികളുടെ യോഗത്തിലും ഗോവിന്ദൻ പങ്കെടുത്തു.

Tags:    
News Summary - G. Sudhakaran challenges CPM leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.