പൂക്കോട്ടൂര്‍ ഹജ്ജ് പഠന ക്യാമ്പിന്റെ സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പൂക്കോട്ടൂര്‍: രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമോറിയല്‍ യതീംഖാന കാമ്പസില്‍ നടന്ന 26ാമത് പൂക്കോട്ടൂര്‍ ഹജ്ജ് പഠനക്യാമ്പിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി.
അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് തീര്‍ഥാടകരാണ് എത്തിയത്. ക്ലാസില്‍ പങ്കെടുക്കുന്നവരെ പുണ്യഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ശൈലിയില്‍ അനുഷ്ഠാനങ്ങള്‍, കർമങ്ങളുടെ പ്രായോഗിക പരിശീലനം, സാങ്കതിക നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഉൾപ്പെടുത്തി നടന്ന ക്ലാസിന് ശേഷം പ്രാര്‍ഥനകളോടെയാണ് തീര്‍ഥാടകരും സംഘാടകര്‍ ഉള്‍പ്പെടെയുള്ളവരും ക്യാമ്പിനോട് വിട പറഞ്ഞത്.
ക്യാമ്പിന്റെ സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഹജ്ജ് ലോകത്തിന് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എം. അക്ബര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഉണ്ണീതുഹാജി, ബഷീര്‍ പാലക്കല്‍, ഹുസൈന് മുസ്ലിയാര്, കെ. മന്‍സൂര്‍ കുഞ്ഞിപ്പു, വി.ടി. മഹബൂബ്, വി.പി. സലിം മാസ്റ്റര്‍, എം.സി. നാസര്‍ മക്ക, മുജീബ് കൊടക്കാടന്‍, ഹുസൈന് മന്നത്തൊടി, മമ്മദ് ഹാജി, നവാഫ് കള്ളിയത്ത് എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന പ്രാര്‍ഥന സംഗമത്തിന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്കി. അഡ്വ. കാരാട്ട് അബ്ദുറഹിമാന്, മുജീബ് പൂക്കോട്ടൂര്‍, യൂനുസ് ഫൈസ്, ഷറഫു മേല്‍മുറി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.