കൊച്ചി: പുറത്തിറങ്ങാനാവിെല്ലന്നേയുള്ളൂ, കോവിഡ് സംശയിക്കുന്നവർക്കായി ഒരുക്കിയ ഐസൊലേഷൻ വാർഡിൽ ബാക്കിയൊക്കെ അടിപൊളിയാണ്. രാവിലെ ഉണരുമ്പോൾ ചൂടുചായ മുതൽ ഇടക്കി ടെ പഴച്ചാറും വിഭവസമൃദ്ധമായ ഉച്ചയൂണും അത്താഴവും അടങ്ങുന്ന ഭക്ഷണക്രമമാണ്. മീൻ പൊ രിച്ചതും ദോശയും സാമ്പാറും അപ്പവും സ്റ്റൂവും ഒക്കെയടങ്ങുന്നതാണ് മെനു. രുചിക്കൊപ്പം ആ രോഗ്യത്തിന് പഴങ്ങളും മുട്ടയും ഉൾെപ്പടെയുള്ള വിഭവങ്ങൾ മെനുവിലുണ്ട്.
വിദേശത് ത് നിന്നുള്ളവർ ആണെങ്കിൽ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളിൽ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പോഷക സമൃദ്ധ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിെൻറ നിർദേശപ്രകാരം പുതിയ മെനു തയാറാക്കിയത്.
കുട്ടികൾക്കാണെങ്കിലോ പാലും ലഘുഭക്ഷണവും ഉൾപ്പെടുത്തിയ മെനു ആണ് തയാറാക്കിയത്. ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആളുകളോട് ചോദിച്ചശേഷം അവരുടെ നിർദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡൽ ഓഫിസർ ഡോ. ഫത്തഹുദ്ദീൻ, അസി. നോഡൽ ഓഫിസർ ഡോ. ഗണേഷ് മോഹൻ, ഫുഡ് ഇൻ-ചാർജ് ഡോ. ദീപ, സീനിയർ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണക്രമം തയാറാക്കിയത്. മെഡിക്കൽ കോളജ് സ്റ്റുഡൻറ്സ് യൂനിയെൻറ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയാറാക്കുന്നത്. 30 പേർക്ക് വരെയുള്ള ഭക്ഷണം തയാറാക്കാനാണ് തീരുമാനം.
ഇന്ത്യക്കാരായ ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ ഭക്ഷണക്രമം
രാവിലെ 7.30: ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം
10.30: പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരൻ, കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം, വെജിറ്റബിൾ സ്റ്റൂ, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം
വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണക്രമം
രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്പ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവർക്ക് ), പഴങ്ങൾ
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.