തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ അടിസ്ഥാനഗ്രന്ഥമായ തന്ത്രസമുച്ചയത്തെക്കുറിച്ച് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് നടത്തിയ പ്രസംഗം സമൂഹമാധ്യമത്തിൽ വൈറൽ. ബ്രാഹ്മണന്റെ കാൽ കഴുകി വെള്ളം കുടിക്കാൻ ഇനിയും ദലിതർ തയാറല്ലെന്ന പരാമർശമാണ് വൈറലായത്.
ശബരിമല വിഷയത്തിൽ തന്ത്രിമാരുടെ നിലപാടിനെ വിമർശിച്ചായിരുന്നു പ്രഭാഷണം. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള ന്യായം ചൂണ്ടിക്കാട്ടി തന്ത്രിമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച കൃതിയാണ് തന്ത്രസമുച്ചയം. രക്തം, മലം, കഫം, മൂത്രം, വിയർപ്പ്, ആർത്തവം എന്നിവ മാത്രമല്ല ശബരിമലക്ഷേത്രത്തെ അശുദ്ധമാക്കുന്നത്, അയിത്തജാതിക്കാർ പ്രവേശിച്ചാലും അശുദ്ധമാവുമെന്ന് ഇൗ കൃതി പറയുന്നു. കേസ് വിജയിക്കാനാണ് ഈ ഗ്രന്ഥം സുപ്രീംകോടതിയിൽ കൊടുത്തത്.
ആചാരലംഘനം നടന്ന് ക്ഷേത്രം അശുദ്ധമായാൽ ശുദ്ധീകരിക്കാൻ മാർഗമുണ്ട്. ഒന്നുകിൽ പശുവിനെയും കിടാവിനെയും കൊണ്ട് കെട്ടുക. അല്ലെങ്കിൽ, പശു മൂത്രവും ചാണകവും ഇടുക. ബ്രാഹ്മണെൻറ കാൽ കഴുകിയ വെള്ളം കുടിച്ചാലും ബ്രാഹ്മണെൻറ ഉച്ചിഷ്ടം ഭക്ഷിച്ചാലും ക്ഷേത്രം ശുദ്ധീകരിക്കപ്പെടും. അവസാനത്തെ കാര്യങ്ങൾ നടപ്പാക്കാൻ സുകുമാരൻനായരോ ശ്രീധരൻപിള്ളയോ വിചാരിച്ചാൽ നടക്കില്ല. പട്ടികജാതിക്കാരും പിന്നാക്കക്കാരും കയറിയാൽ അശുദ്ധമാവുമെന്ന ആചാരം പരിഷ്കരിച്ചു. അപ്പോൾ ആചാരം പരിഷ്കരിക്കാൻ കഴിയില്ലെന്നുപറയുന്നത് ശുദ്ധ തട്ടിപ്പാണ്.
ഭരണഘടന ഉയർത്തിപ്പിടിച്ച് ഇന്ത്യൻസമൂഹത്തിെൻറ അന്തസ്സ് സംരക്ഷിക്കാനുള്ള പുതിയൊരു പ്രസ്ഥാനം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും കപിക്കാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.