കടത്തുംകടവുള്ള സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാമത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്ന സണ്ണി ജോസഫ് 

പൂർണ ആത്മവിശ്വാസം, കേരളത്തിൽ യു.ഡി.എഫ് തരംഗം -സണ്ണി ജോസഫ്

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖർ. പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി പ്രസിഡൻറുമായ സണ്ണി ജോസഫ് പേരാവൂർ നിയോജകമണ്ഡലത്തിലെ കടത്തുംകടവുള്ള സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാമത്തെ ബൂത്തിലാണ് കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്. 100% ആത്മവിശ്വാസമുണ്ടെന്നും കേരളത്തിൽ യു.ഡി.എഫ് തരംഗമാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

'യു.ഡി.എഫ് 100 ലധികം സീറ്റുകൾ നേടും, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. 100% ആത്മവിശ്വാസമാണുള്ളത്. പേരാവൂരിൽ ഞാൻ മൂന്ന് തവണ ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാം' സണ്ണി ജോസഫ് പറഞ്ഞു.

യു.ഡി.എഫും എൽ.ഡി.എഫും നേക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലമായ പേരാവൂരിൽ കെ.കെ ശൈലജയാണ് എൽ.ഡി.എഫിൻറെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ മട്ടന്നൂർ ആവശ്യപ്പെട്ടെങ്കിലും പേരാവൂരാണ് കെ.കെ. ശൈലജക്കായി പാർട്ടി നേതൃത്വം നൽകിയത്.

Tags:    
News Summary - Sunny Joseph says UDF wave in Kerala we have Full confidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.