കോട്ടയം/ചങ്ങനാശ്ശേരി: സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനു വീഴ്ചയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. ഇതുവരെ നടന്ന അേന്വഷണത്തിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അേന്വഷണത്തിന് നേതൃത്വം നൽകുന്ന കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, മർദനമേറ്റതിെൻറ മനോവേദനമൂലമാണ് മരണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. ആത്മഹത്യക്കുറിപ്പ് ഇതിനു തെളിവാണെന്നും ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും അഡ്വ. സജികുമാറിനുമെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുെട ആവശ്യം. എന്നാൽ, ഇത് തള്ളുകയാണ് അന്വേഷണസംഘം.
മരിച്ച സുനിൽകുമാറിെൻറ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉരസലുകളും വടികൊണ്ട് അടിച്ചതുപോലുള്ള പാടുകളും ഉണ്ടെന്നാണ് ശനിയാഴ്ച പൊലീസിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുകാലിെൻറ തള്ളവിരൽ ഉരസിയ നിലയിലും ഇടത് കൈപ്പത്തിക്ക് മുകളിലും കൈമുട്ടിന് ഇടക്കുള്ള ഭാഗത്തെ കൈത്തണ്ടിനും ചതവ് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇരുവശത്തെയും കക്ഷത്തിെൻറ താഴെ വടികൊണ്ട് അടിച്ചതുപോലുള്ള പാടുകൾ ഉണ്ടെന്നും പറയുന്നു. എന്നാൽ, ഇത് മർദനമേറ്റതു മൂലമാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ല.
90 കിലോ തൂക്കമുണ്ടായിരുന്ന സുനിലിെൻറ മൃതദേഹം ഉയർത്തിയപ്പോഴോ മറ്റോ ഉണ്ടായ പരിക്കുകളാണ് ഇതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഇതുവരെ പൊലീസിെൻറ വീഴ്ചകളൊന്നും കെണ്ടത്താനായിട്ടില്ല. പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിലും മർദിച്ചതിെൻറ ദൃശ്യങ്ങളില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം ‘മാധ്യമ’ ത്തോട് പറഞ്ഞു.
അതിനിടെ, മരിച്ച സുനിൽ കുമാറിന് പൊലീസ് മർദനം ഏറ്റിട്ടില്ലെന്ന് ദൃക്സാക്ഷി രാജേഷ് പൊലീസിന് മൊഴി നൽകി. സുനിൽകുമാറിനൊപ്പം രാജേഷും സംഭവദിവസം പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. സുനിലും രാജേഷും ചേർന്ന് സ്വർണം മോഷ്ടിെച്ചന്നായിരുന്നു പരാതി. ശനിയാഴ്ച, തിരുവല്ലയിലുള്ള ബന്ധുവീട്ടിലെത്തിയാണ് അന്വേഷണസംഘം രാജേഷിെൻറ മൊഴിയെടുത്തത്. ഇയാളുടെ ഭാര്യയുടെയും മൊഴിയെടുത്തു. ഇരുവരും പൊലീസ് മർദിച്ചിട്ടിെല്ലന്നാണ് പറഞ്ഞിരിക്കുന്നത്. ചോദ്യംചെയ്യലിനുശേഷം സുനിൽ കുമാറുമായി സംസാരിച്ചപ്പോഴും മർദനമേറ്റ വിവരം പറഞ്ഞില്ലെന്നും രാജേഷിെൻറ മൊഴിയിലുണ്ട്.
നാലുലക്ഷം വീതം തങ്ങൾ രണ്ടുപേരും നൽകാമെന്ന് എഴുതി നൽകിയതോടെ സ്റ്റേഷനിൽനിന്ന് വിട്ടയക്കുകയായിരുന്നുവെന്നും രാജേഷിെൻറ മൊഴിയിൽ പറയുന്നു. സംഭവദിവസം, സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് കേസുകളിലെ പ്രതികൾ അടക്കമുള്ളവരുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ ശേഖരിക്കും. പരാതിക്കാരനായ സജികുമാറിെൻറ മൊഴിയും എടുക്കും. ആത്മഹത്യക്കുറിപ്പിെൻറ അടിസ്ഥാനത്തിൽ സജി കുമാറിനെ പ്രതിചേർക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.