കൊടുംക്രൂരതയുടെ മുറിവുണങ്ങാത്ത വീട്ടിൽ വീണ്ടും ആ പ്രതികളെത്തി

ഗുരുവായൂര്‍: ​കാൽനൂറ്റാണ്ടുമുമ്പ്​ നടന്ന കൊടുംക്രൂരതയുടെ മുറിവുണങ്ങാത്ത വീട്ടിലേക്ക്​ ആ പ്രതികളെയും കൊണ ്ട്​ പൊലീസ്​ തെളിവെടുപ്പിനെത്തിയപ്പോൾ, ആക്രമണത്തിൽ ജീവൻ ബാക്കിയായവർ വിതുമ്പലടക്കി നിൽക്കുകയായിരുന്നു. ആ​ ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ തൊ​ഴി​യൂ​ര്‍ സു​നി​ൽ വധക്കേസ്​ പ്രതികളുമായി​ ​തൊഴിയൂർ സുനേന നഗറിന് സമീപമ ുള്ള സുനിലി​​െൻറ വീട്ടിലാണ്​ പൊലീസ്​ എത്തിയത്​.
പ്രതികളുടെ ആക്രമണത്തിൽ കൈപ്പത്തി അറ്റുപോയ സുനിലി​​െൻറ സ ഹോദരൻ സുബ്രഹ്മണ്യൻ, വിരൽ അറ്റുപോയ പിതാവ് കുഞ്ഞിമോൻ, പരിക്കേറ്റിരുന്ന മാതാവ് കുഞ്ഞിമ്മു, സഹോദരി വിനോദിനി എന്നി വരാണ് വീട്ടിലുണ്ടായിരുന്നത്. കാൽനൂറ്റാണ്ടിന്​ മുമ്പുള്ള സംഭവം പ്രതികൾ ഓർത്തെടുത്തപ്പോൾ ഇവരും അന്നത്തെ കൊടുംവേദനയിലൂടെ കടന്നുപോയി.

തി​രു​വ​ത്ര ക​റപ്പം​വീ​ട്ടി​ൽ മു​ഹ്​യി​ദ്ദീ​ൻ, അ​ഞ്ച​ങ്ങാ​ടി നാ​ല​ക​ത്തൊ​ടി​യി​ല്‍ യൂ​സ​ഫ​ലി, കൊ​ള​ത്തൂ​ര്‍ ചെ​മ്മ​ല​ശ്ശേ​രി പൊ​തു​വ​ക​ത്ത് ഉ​സ്മാ​ന്‍, പള്ളം സ്വദേശി പുത്തൻ പീടിയേക്കൽ സുലൈമാൻ എന്നിവരെയാണ് തെളിവെടുപ്പിന്​ കൊണ്ടുവന്നത്. സുനിലിനെ വധിക്കാൻ എത്തിയത്​ സമീപത്തെ മണ്ണാംകുളം മസ്ജിദിൽ കത്തിനിന്ന ലൈറ്റ് ഊരിമാറ്റി പ്രദേശം ഇരുട്ടാക്കിയ ശേഷമാണെന്ന്​ ഇവർ പറഞ്ഞു​. അന്നുണ്ടായിരുന്ന ഓല മേഞ്ഞ കുടിലിലെ ജനൽ വഴി ടോർച്ചടിച്ചു നോക്കി സുനിൽ അകത്തുണ്ടെന്ന് ഉറപ്പാക്കിയശേഷമായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്ന വീട് പൊളിച്ച് മറ്റൊരു വീട് നിർമിച്ചിരുന്നു. തെളിവെടുപ്പ്​ അധികമാരും അറിയാത്തതിനാൽ ആൾക്കൂട്ടം ഉണ്ടായിരുന്നില്ല.

തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ് ബാ​ബു, പെരുമ്പടപ്പ് സി.ഐ കെ.​എം. ബി​ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്​. ആർ.എസ്.എസ് കാര്യവാഹക് തൊഴിയൂർ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെട്ടത്. ആയുധവുമായെത്തിയ കൊലയാളികൾ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. തടയാനെത്തിയ സഹോദരൻ സുബ്രഹ്മണ്യ​​െൻറ കൈ വെട്ടിമാറ്റുകയും അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തുകയും ചെയ്​തു. സുനിലി​​െൻറ മാതാപിതാക്കളെയും സഹോദരിമാരെയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു.

ലോക്കൽ പൊലീസ് അന്വേഷിച്ചപ്പോൾ സി.പി.എം പ്രവർത്തകരായ ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇവരിൽ നാലുപേരെ 1997 മാർച്ചിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവർ ശിക്ഷ അനുഭവിച്ചു വരവെ, 2012 ല്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡി​​െൻറ അന്വേഷണത്തിൽ സംഭവത്തിൽ തീവ്രവാദ സംഘടനയുടെ പങ്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന്​ പ്രതികൾ നൽകിയ അപ്പീലിൽ ബിജി, ബാബുരാജ‌്, റഫീഖ‌്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി.

ജംഇയ്യത്തുൽ ഇഹ്സാനിയ നടത്തിയെന്നാരോപിക്കുന്ന കൊലപാതകങ്ങൾ പുനരന്വേഷിക്കാൻ കോടതി നിർദേശിച്ചിരുന്നു. പ്രതികളാക്കപ്പെട്ട സി.പി.എം പ്രവർത്തകരും സുനിലി​​െൻറ കുടുംബവും പരാതി നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ്​ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്​.


Full View
Tags:    
News Summary - sunilkumar murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.