തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മതിയായ മുൻകരുതലുകൾ വേണമെന്ന് അധികൃതർ. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഇത് വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ട്.
വേനലിനെ നേരിടാൻ
*നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം.
*കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
* വിദ്യാർഥികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. * വിനോദയാത്രകളിൽ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ക്ലാസ് മുറികളില്‍ വായു സഞ്ചാരവും പരീക്ഷ ഹാളുകളിൽ ജലലഭ്യതയും ഉണ്ടായിരിക്കണം.
* അംഗൻവാടി കുട്ടികള്‍ക്ക് ചൂടേക്കാല്ക്കാതിരിക്കാൻ സംവിധാനം ഒരുക്കണം
* പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ എന്നിവർക്ക് എളുപ്പത്തില്‍ സൂര്യാഘതം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
*ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവർ ചൂടേല്ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തണം
*പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവർ ഉച്ച മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിലേല്‍ക്കരുത്.
കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിശ്രമം ഉറപ്പുവരുത്തണം.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.