താൻ പറഞ്ഞതിൽ രാഷ്​ട്രീയമില്ലെന്ന്​ സുകുമാരന്‍ നായര്‍

ച​ങ്ങ​നാ​ശ്ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം താ​ൻ പ​റ​ഞ്ഞ​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന്​ എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ബൂ​ത്തി​ല്‍നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന ത​ന്നോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചോ​ദി​ച്ച​തി​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. അ​തി​നെ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നായിരുന്നു ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തിയ ശേഷം സു​കു​മാ​ര​ന്‍ നാ​യ​ര്‍ അഭിപ്രായപ്പെട്ടത്​. നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണം. ​ മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടത്​ -ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്‍റ്​ തെരേസാസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞു. 

Tags:    
News Summary - Sukumaran Nair says there is no politics in what he said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.