പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 11 കെവി ലൈനിൽ കയറി ആത്ഹമത്യാ ഭീഷണി മുഴക്കുന്ന ഭർത്താവ്​

പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ 11 കെ.വി ലൈനിൽ കയറി ആത്മഹത്യ ഭീഷണി; അഞ്ച്​ മണിക്കൂർ​ നേരം നാട്​ മുൾമുനയിൽ

ചെങ്ങന്നൂർ: പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 42 കാരൻ അഞ്ചു മണിക്കൂർ നേരം 11 കെവി ലൈനിൽ കയറി ആത്ഹമത്യാ ഭീഷണി മുഴക്കി. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയാണ്​ നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്​​.

ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂർ - അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിലാണ്​ ഇയാൾ കയറിപ്പറ്റിയത്. ഇതുകണ്ട നാട്ടുകാർ ഉടൻ തന്നെ കെ.എസ്​്.ഇ.ബി സെക്ഷൻ ഓഫിസിൽ വിവരമറിയിച്ചു. തുടർന്ന് ഈ ഭാഗത്തെക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ലൈനിനു മുകളിൽ പിടിച്ചിരുന്ന ഇയാൾ, പിണങ്ങിപ്പോയ തന്‍റെ ഭാര്യയും മക്കളും തിരികെ വന്നാൽ ഇറങ്ങാമെന്നാണ്​ ഉപാധിവെച്ചത്. ഗ്രാമപഞ്ചായത്തംഗം തോമസ് എബ്രഹാം ഫയർഫോഴ്സിനെയും പൊലീസിനെയും വിളിച്ചുവരുത്തി.

ഭീഷണിമുഴക്കിയ ആളുമായി ഫോണിൽ ആശയ വിനിമയം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ, അയാളുടെ ഭാര്യ ജോലിയെടുക്കുന്ന നാലു കിലോമീറ്റർ അകലെയുള്ള വീട് കണ്ടു പിടിച്ച് അവരെ അനുനയിപ്പിച്ച് ഒരു മകനെയും കൂട്ടി വൈകീട്ടു 3.30ഓടെ എത്തിച്ചേർന്നു. ഇരുകൂട്ടരുമായി സംസാരിച്ച്​ 4 മണിയോടെ ആത്മഹത്യാ ശ്രമമുപേക്ഷിച്ച്​ താഴെയിറങ്ങിയതോടെയാണ്​ നാട്ടുകാർക്കും ഉദ്യോഗസ്​ഥർക്കും ആശ്വാസമായത്​. കഴിഞ്ഞ മൂന്നു മാസമായി ദമ്പതികൾ പിണങ്ങി കഴിയുകയായിരുന്നു.

News Summary - Suicide threat on 11 KV line for coming back wife and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.