കോതമംഗലം: ചാത്തമറ്റം കാക്കുന്നേൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കുന്നേൽ ശശി (57), ഭാര്യ ഓമന (55), മകൻ ശ്രീകൃഷ്ണൻ (28) എന്നിവരാണ് മരിച്ചത്. ശശിയുടെയും ഓമനയുടെയും മൃതദേഹം വീടിന്‍റെ ഹാളിലും മകന്‍റേത് ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നത് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിഷദ്രാവകം പോലെ തോന്നിക്കുന്ന കുപ്പികൾ വീടിൽ നിന്ന് കണ്ടെത്തി. മരിച്ച ശ്രീകൃഷ്ണനെ കൂടാതെ മൂന്നു പെൺമക്കളും ശശിക്കുണ്ട്. പാലക്കാട് ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീകൃഷ്ണൻ മൂകനായി കാണപ്പെട്ടിരുന്നതായി കൂട്ടുകാർ പറഞ്ഞു.
പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് തലേന്ന് ശ്രീകൃഷ്ണൻ സുഹൃത്തുക്കൾക്ക് അയച്ച വാട്സ്സാപ്പ് സന്ദേശത്തിൽ മരണത്തെ കുറിച്ച് സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.