കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 14 കാരന് ദാരുണാന്ത്യം. മാതാവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥി അപകടത്തിൽപ്പെട്ട് ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. മകനെ ട്യൂഷൻ ക്ലാസിലേക്ക് കൊണ്ടു പോവുകയായിരുന്നു മാതാവ്. ദേശീയ പാത നിർമാണം നടക്കുന്ന കല്ലുംതാഴത്തിന് സമീപം പാൽക്കുളങ്ങരയിലാണ് അപകടം.
വിദ്യാർഥിയും മാതാവും സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്ന് മറ്റൊരു സ്കൂട്ടർ എത്തുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. സ്കൂട്ടർ മറിഞ്ഞപ്പോൾ പിറകിൽ ഇരിക്കുകയായിരുന്ന സൽമാൻ ടിപ്പറിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയുടെ ദേഹത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
ഇവിടെ റോഡിന് വീതി കുറവാണ്. മാത്രമല്ല ദേശീയ പാത നിർമാണം നടക്കുന്നതിനാൽ ഈ റോഡിൽ വൻ ഗതാഗതത്തിരക്കും അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.