കൽപറ്റ: പള്ളിക്കുന്ന് ലൂർദ്മാതാ കോൺവെൻറിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാരിയെ മഠത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബിഹാറിലെ കിഷൻപുർ സ്വദേശിനി ശ്വേത അൻസിതയെയാണ് (18) കോൺെവൻറിനോട് േചർന്ന ബഥനി മഠത്തിൽ ചൊവ്വാഴ്ച ൈവകീട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അടുക്കള ജോലിക്കും മറ്റുമായി ഫെബ്രുവരിയിലാണ് ശ്വേത എത്തിയത്. വൈകീട്ട് നാലിന് ശേഷവും ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനാൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മഠത്തിെൻറ അടുക്കള ഭാഗത്തായി ശ്വേതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ ബുധനാഴ്ച രാവിലെ നടക്കുമെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.