ബ്ലേഡ്​ മാഫിയയുടെ ഭീഷണിയെ തുടർന്ന് കർഷകന്‍റെ ആത്​മഹത്യ: പ്രതികളിൽ ഒരാൾ അറസ്​റ്റിൽ

മുട്ടിക്കുളങ്ങര (പാലക്കാട്​): കർഷകനായ വള്ളിക്കോട് പാറലോടി വീട്ടിൽ വേലുക്കുട്ടി (56) ബ്ലേഡുമാഫിയ സംഘത്തി​െൻറ ഭീഷണിമൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതികളിലൊരാളെ ഹേമാംബിക നഗർ പൊലീസ് അറസ്​റ്റ്​ ചെയ്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി കല്ലേക്കാട് അഞ്ജലിയിൽ സുധാകരൻ (46) ആണ് പിടിയിലായത്. വീടി​​െൻറ പരിസരത്ത് വെച്ചാണ്​ ഇയാളെ പിടികൂടിയത്​. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.

വേലുക്കുട്ടിയെ വീടിന്നടുത്ത് റെയിൽവെ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രെയിൻ ഇടിച്ച്​ മരിച്ച നിലയിലാണ്​ കണ്ടെത്തിയത്. കടം വാങ്ങിയ തുകയും പലിശയും കൂട്ടുപലിശയും തിരിച്ചടച്ചിട്ടും ഭൂമി രജിസ്​റ്റർ ചെയ്തു നൽകണമെന്ന് പലിശക്കാരുടെ ഭീഷണി ഭയന്നാണ് വേലുക്കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി പ്രകാരം ചന്ദ്രനഗർ കറുപ്പത്ത് ദേവദാസ് എന്ന ദേവൻ, സഹോദരൻ പ്രകാശ്, കല്ലേക്കാട് വാലിപറമ്പ് സുധാകരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അഞ്ച് വർഷം മുൻപ് മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ പ്രതികളിൽ നിന്ന് പലിശക്ക് വായ്പ വാങ്ങിയിരുന്നു. മാസം തോറും അര ലക്ഷം രൂപ വരെ പലിശ നൽകി. തിരിച്ചടവ് തെറ്റുമ്പോൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും പതിവായി. തിരിച്ചടവും പലിശ ഇനത്തിലും പലരിൽ നിന്ന് കടം വാങ്ങിയും ആഭരണം പണയം വെച്ചും പത്ത്​ ലക്ഷം രൂപ വരെ തിരിച്ചുനൽകി. ഇതിനിടയിൽ ചെക്കുകളിലും മുദ്രപത്രങ്ങളിലും നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങി.

20 ലക്ഷം രൂപ കടമുണ്ടെന്നും അതിനു പകരമായി വേലുക്കുട്ടിയുടെ പേരിലുള്ള 35 സെൻ്റ് ഭൂമി രജിസ്​റ്റർ ചെയ്തു തരണമെന്നും മുദ്രപത്രത്തിലെഴുതിയ കരാറിൽ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ഭൂമി കൈമാറാൻ തയ്യാറാവാത്തതിനാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭൂമി പലിശക്കാരുടെ പേരിൽ എഴുതി വാങ്ങാൻ ഈ മാസം 20 ന് വീട്ടിലെത്തുമെന്ന് പ്രതികൾ പറഞ്ഞിരുന്നു. ആ ഭീഷണി ഭയന്നാണ് ഭർത്താവ് ജീവനൊടുക്കിയതെന്ന് ഭാര്യ വിജയകുമാരി പരാതിയിൽ പറയുന്നു.

​േബ്ലഡുകാർക്ക്​ തിരിച്ച് നൽകാൻ മറ്റൊരാളിൽ നിന്ന് 40,000 രൂപ പലിശക്ക് വാങ്ങിയിരുന്നു. ആ തുകയുടെ അടവ് മുടങ്ങിയപ്പോൾ വാങ്ങിയത് നാല് ലക്ഷമാണെന്ന് ചെക്കിൽ എഴുതി ചേർത്ത് വേലുക്കുട്ടിക്കെതിരെ അയാൾ പൊലീസിൽ പരാതി നൽകിയതായി കുടുംബം പറയുന്നു.

ഈ പരാതി പ്രകാരം പൊലീസ്, ഭർത്താവിനെ ഭീഷണിപ്പെടുത്തിയതായും തുടർന്ന് നാല് ലക്ഷം രൂപ നൽകാനുണ്ടെന്ന് പരാതിയിൽ ഒപ്പ് വെച്ചെന്നും വിജയകുമാരി പറയുന്നു. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനും പണം വായ്പ നിയമപ്രകാരവുമാണ്​ കേസെടുത്തത്​. ഹേമാംബിക നഗർ സി.​െഎ, എ.സി. വിപി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്നായി തിരിഞ്ഞു പ്രതികളുടെ വീട്ടിൽ റെയ്​ഡ്​ നടത്തിയിരുന്നു. പ്രതി സുധാകരനെ കോടതി റിമാൻറ്​ ചെയ്​തു.

Tags:    
News Summary - Suicide after Blade Mafias Threat: One of the accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.