Posted On
date_range Updated On
date_range സുധാകരന്‍റെ അറസ്റ്റ് പകപോക്കൽ -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള കേസും അറസ്റ്റും തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
കെ.എം ഷാജിക്കെതിരെയുള്ള വിജിലൻസ്, ഇ.ഡി കേസുകൾ കോടതി റദ്ദാക്കിയതിലൂടെ ഇടതു പക്ഷത്തിന്റെ പകപോക്കൽ രാഷ്ട്രീയം മലയാളിക്ക് മനസ്സിലായതാണ്. ഇതിന്റെ മറ്റൊരുദാഹരണമാണ് കെ. സുധാകരനെതിരെയുള്ള നടപടികളും. ഇത്തരം കേസുകളെ നിയമപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് നേരിടുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.