പിണറായി വിജയൻ ചെയ്യുന്നത്​ തന്നെയാണ്​ സുധാകരനും ചെയ്​തത്​ -​കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.സുധാകരന്‍റെ പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.സുധാകരന്‍റെ പരാമർശം ജാതി അധിക്ഷേപമായി കാണുന്നില്ലെന്ന്​ സുരേന്ദ്രൻ പറഞ്ഞു. ചെത്തുകാരൻ എന്നത്​ മോശം ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു. പിണറായി വിജയൻ ചെയ്യുന്നത്​ തന്നെയാണ്​ സുധാകരനും ചെയ്​തതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസിലെ പിളർപ്പ്​ ബി.ജെ.പിയെ ബാധിക്കില്ലെന്നും അ​ദ്ദേഹം വ്യക്​തമാക്കി.

നേരത്തെ കെ.സുധാകരന്‍റെ പിണറായി വിജയനെതിരായ പരാമർശം വിവാദമായിരുന്നു. സുധാകരനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ഷാനിമോൾ ഉസ്​മാൻ എം.എൽ.എയും രംഗത്തെത്തിയെങ്കിലും പിന്നീട്​ നിലപാട്​ തിരുത്തി.

Tags:    
News Summary - Sudhakaran did what Pinarayi Vijayan did - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.