പെൻഷൻകാരിക്ക്​ കോവിഡ്​; സബ്​ ​ട്രഷറി ഒാഫിസർ ഉൾപ്പെടെ മൂന്ന്​ ജീവനക്കാർ ക്വാറൻറീനിൽ

പാ​ല​ക്കാ​ട്​: പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ ആ​ൾ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ പാ​ല​ക്കാ​ട്​ സ​ബ്​ ട്ര​ഷ​റി​യി​ലെ ട്ര​ഷ​റി ഒാ​ഫി​സ​ർ അ​ട​ക്കം മൂ​ന്നു​പേ​ർ ക്വാ​റ​ൻ​റീ​നി​ൽ പോ​യി. ​ട്ര​ഷ​റി ഒാ​ഫി​സ​ർ, പെ​ൻ​ഷ​ൻ ക്ല​ർ​ക്ക്, സീ​നി​യ​ർ ക്ല​ർ​ക്ക്​ എ​ന്നി​വ​രാ​ണ്​ ക്വാ​റ​ൻ​റീ​നി​ൽ പോ​യ​ത്. ക​ഴി​ഞ്ഞ 24ന്​ ​സ​ബ്​​ട്ര​ഷ​റി​യി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ പ​റ​ളി സ്വ​ദേ​ശി​നി​ക്ക്​ തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. 

ഇ​തു​സം​ബ​ന്ധി​ച്ച്​ ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​ർ, ഡ​യ​റ​ക്​​ട​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം, ജി​ല്ല ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജി​ല്ല ട്ര​ഷ​റി​യി​ലെ മൂ​ന്ന്​ ജീ​വ​ന​ക്കാ​ർ ക്വാ​റ​ൻ​റീ​നി​ൽ പോ​യി​രു​ന്നു. ട്ര​ഷ​റി​യി​ൽ ബി​ല്ല്​ മാ​റാ​ൻ എ​ത്തി​യ ഇ​ദ്ദേ​ഹ​വു​മാ​യി ​നേ​രി​ട്ട്​ ഇ​ട​പ​ഴ​കി​യ​വ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. 

പെ​ൻ​ഷ​ൻ, ശ​മ്പ​ള ബി​ല്ലു​ക​ൾ മാ​റാ​ൻ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ട്ര​ഷ​റി​യി​ൽ എ​ത്തു​ന്ന​ത്​. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ ജീ​വ​ന​ക്കാ​രി​ൽ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Sub tresury officers quarntine-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.