മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂർ: മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര സംസ്ഥാന ലാൻഡ് ബോർഡ് ഗുരുതര വീഴ്ച വരുത്തിുയെന്ന് അക്കൗണ്ടൻറ ജനറലിെൻറ റിപ്പോർട്ട്. സംസ്ഥാനത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ച 3517.1573 ഹെക്ടറിൽ വലിയൊരു ഭാഗം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈ കാലതാമസം ഭൂപരിഷ്കരണം നടപ്പിലാക്കാതിരിക്കുന്നതിനും യോഗ്യരായ ഗുണഭോക്താക്കൾക്ക് ഭൂമി പുനർവിതരണം ചെയ്യുന്നത് തടയുന്നതിനും ഇടയായെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

മിച്ചഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസത്തിനു പുറമേ, 887.0421 ഹെക്ടർ മിച്ചഭൂമി വിതരണം ചെയ്യപ്പെടാതെ കിടക്കുന്നു. ഈ ഭൂമി വിതരണം ചെയ്യാത്തത് ഭൂപരിഷ്കരണ പ്രക്രിയയിൽ കാര്യക്ഷമതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നത്. ഇത് ഭൂരഹിതർക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക നേട്ടങ്ങളെ ഗുരുതരമായി ബാധിക്കും.

കോട്ടയം പോലുള്ള ചില ജില്ലകളിൽ ഏറ്റെടുക്കാനോ വിതരണം ചെയ്യാനോ ഉള്ള മിച്ചഭൂമി താരതമ്യേന കുറവാണ്. അതേസമയം, പാലക്കാട്-221, മലപ്പുറം-490, കാസർഗോഡ്-761 ഹെക്ടർ ംിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. ഇത് ജില്ലാ അല്ലെങ്കിൽ താലൂക്ക് തലത്തിലുള്ള സാധ്യമായ ഭരണപരമായ തടസങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണത്തിലുമുള്ള ഈ കാലതാമസം കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുകയാണ്. സംസ്ഥാനം മുന്നോട്ടുവച്ച സാമൂഹിക-സാമ്പത്തിക വികസന ലക്ഷ്യങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നത് നിർണായക പ്രശ്നമാണ്.

ഭൂപരിഷ്കരണ നിയമം പാലിക്കുന്നതിനായി, നിശ്ചിത സമയപരിധിക്കുള്ളിൽ താലൂക്ക് ലാൻഡ് ബോർഡുകൾ ശേഷിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന ലാൻഡ് ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടപടി സ്വൂകരുക്കണം. നിയമം ഉദ്ദേശിക്കുന്നതുപോലെ ഭൂമിയുടെ തുല്യമായ പുനർവിതരണം ഉറപ്പാക്കാൻ താലൂക്ക് ലാൻഡ് ബോർഡുകൾ മിച്ചഭൂമി വിതരണം വേഗത്തിലാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

ചില കേസുകളിൽ ഹരജികൾ കോടതിയുടെ പരിഗണനയിലാണ്. കുന്നിൻ പ്രദേശങ്ങളോ പാറക്കെട്ടുകളോ ഉള്ള പ്രദേശങ്ങൾ, പാരിസ്ഥിതികമായി ദുർബലമായ ഭൂമികൾ എന്നിവ ഉൾപ്പെടുന്നതിനാൽ ഏറ്റെടുത്ത ഭൂമി പൂർണമായും പുനർവിതരണം ചെയ്യാൻ കഴിയില്ലെന്നും സംസ്ഥാന ലാൻഡ് ബോർഡിലെ സീനിയർ സൂപ്രണ്ട് മറുപടി നൽകി. ശേഷിക്കുന്ന ഭൂമി ഏറ്റെടുത്ത് അനുവദിക്കുന്നതിന് അനുയോജ്യമായ ഭൂമികൾ പുനർവിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മറുപടി നൽകി.

Tags:    
News Summary - : Report reveals serious shortcomings in acquisition and distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.