തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും വിദ്യാർഥി യൂനിയൻ പ്രവർത്തനം നിയമ വിധേയമാക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭസമ്മേളനത്തിന് ശേഷ ം ഒാർഡിനൻസ് പുറപ്പെടുവിക്കും. യൂനിയൻ പ്രവർത്തനവും തെരഞ്ഞെടുപ്പും തടയണമെന്നാ വശ്യപ്പെട്ട് ഏതാനും കോളജ് മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തിന് തീരുമാനിച്ചത്.
വിദ്യാർഥിസംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്ന സംവിധാനം നിയമത്തിൽ വ്യവസ്ഥ ചെയ്യും. സംഘടനകൾ നിയമാവലി നൽകിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്ട്രേഷനുള്ള സംഘടനകൾക്ക് എല്ലാ കാമ്പസുകളിലും പ്രവർത്തിക്കാം. മുഴുവൻ കാമ്പസുകളിലും വിദ്യാർഥി പ്രശ്ന പരിഹാരസമിതിക്കും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനുപുറമെ വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാനതലത്തിൽ അതോറിറ്റി രൂപവത്കരിക്കും.
അധികാരസ്ഥാനത്തുള്ളവർക്കെതിരെയുള്ള പരാതി വിദ്യാർഥികൾ അതോറിറ്റിക്കാണ് നൽകേണ്ടത്. പരാതി ശരിയെന്നുകണ്ടാൽ തിരുത്താൻ അതോറിറ്റിക്ക് നിർദേശം നൽകാം. പിഴയും ചുമത്താം. പരമാവധി 10 ലക്ഷം രൂപ വരെ പിഴ ചുമത്താൻ അതോറിറ്റിക്ക് അധികാരമുണ്ടാകും. വ്യാജ പരാതിയെങ്കിൽ വിദ്യാർഥിയിൽനിന്ന് പിഴയീടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.