കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സാമൂഹിക ഉത്തരവാദിത്തം പരിപോഷിപ്പിക്കലും സമൂഹവുമായുള്ള ഇടപെടലും ലക്ഷ്യമിട്ട് സർവകലാശാല ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) പുതിയ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നു. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സമൂഹവുമായി ഇടപെടുന്ന തരത്തിലുള്ള കോഴ്സുകൾ മുഴുവൻ കോളജുകളിലും നിർബന്ധമായും വേണമെന്ന് യു.ജി.സി ഇതുസംബന്ധിച്ച് പുറത്തിറക്കിയ കരട് ചട്ടക്കൂടിലും മാർഗനിർദേശത്തിലും വ്യക്തമാക്കി. മാർഗനിർദേശങ്ങളെക്കുറിച്ച് ഇൗമാസം 31നകം വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടവർക്കും പൊതുജനങ്ങൾക്കും യു.ജി.സി വെബ്സൈറ്റിലൂടെ അഭിപ്രായമറിയിക്കാം.
ഗ്രാമീണരുടെ ജീവിതയാഥാർഥ്യങ്ങൾ നേരിട്ടറിയാനുതകുന്ന കോഴ്സുകൾ തുടങ്ങാനും യു.ജി.സി ലക്ഷ്യമിടുന്നു. ഗ്രാമീണ സംസ്കാരം ക്ലാസുകളിൽ പഠിപ്പിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ രണ്ട് ക്രെഡിറ്റുകൾ ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽനിന്ന് നേടണം. 30 മണിക്കൂറുള്ള കോഴ്സുകളിൽ 15 മണിക്കൂർ സമൂഹത്തിലിറങ്ങി പ്രവർത്തിക്കണം. തൊഴിലുറപ്പ്, സ്വച്ഛ് ഭാരത് പദ്ധതി പ്രദേശങ്ങളിലും സ്കൂളുകളിലും അംഗൻവാടികളിലും സന്ദർശനം, ഗ്രാമസഭ യോഗങ്ങളിൽ പെങ്കടുക്കൽ, ഗ്രാമീണ ജനതയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സർവേകൾ സംഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർഥികൾ ഇനി നിർബന്ധമായും നടത്തേണ്ടിവരും.
സമൂഹവുമായി ഇടപഴകുന്ന തരത്തിൽ ചില നയങ്ങൾ നേരത്തേ മാനവവിഭവശേഷി മന്ത്രാലയം തയാറാക്കിയെങ്കിലും പൂർണാർഥത്തിൽ നടപ്പാകാത്തതിനാലാണ് സമഗ്രമായ പാഠ്യപദ്ധതിയുണ്ടാക്കുന്നത്. സമൂഹത്തിലെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹരിക്കാനും ജനങ്ങളുമായി സംവദിക്കാനുമുള്ള അവസരം ലഭിക്കുന്നത് വിദ്യാർഥികൾക്കും സമൂഹത്തിനും ഗുണകരമാവുമെന്നാണ് യു.ജി.സിയുടെ കണക്കുകൂട്ടൽ. സമൂഹവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി രാജ്യത്തിെൻറ വികസനത്തിനു സഹായകമാവുമെന്ന് മാർഗനിർേദശത്തിൽ പറയുന്നു.
നാടുമായുള്ള ഇടപഴകൽ സാമൂഹികശാസ്ത്ര വിഷയങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും ശാസ്ത്ര, എൻജിനീയറിങ് വിദ്യാർഥികളും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണമെന്നും യു.ജി.സിക്ക് അഭിപ്രായമുണ്ട്. ശാസ്ത്ര, എൻജിനീയറിങ് വിദ്യാർഥികൾ ഗവേഷണത്തിലടക്കം നാട്ടിലിറങ്ങി പ്രവർത്തിച്ചാൽ ജനങ്ങൾക്ക് പുതിയ സാേങ്കതിക വിദ്യകൾ പഠിക്കാം. നാടൻവിദ്യകളും കണ്ടുപഠിക്കാം.
സമൂഹവുമായി ഇടപെടുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും അക്കാദമിക് രംഗത്തും ഗുണകരമാവും. വിദ്യാർഥികൾക്ക് നിശ്ചിത ‘ക്രെഡിറ്റ്’ ലഭിക്കുേമ്പാൾ, അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിലടക്കം ഇത് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.