ഷിഗല്ലെ ഭീതിയിൽ കേരളം; ഒറ്റ ദിവസം എട്ടുപേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ സം​സ്ഥാ​നം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ. വൈ​റ​ൽ പ​നി മു​ത​ൽ ഷി​ഗ​ല്ലെ വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്. ആ​ശ​ങ്ക​യു​യ​​ർ​ത്തു​ന്ന​താ​ണ് ഷി​ഗ​ല്ലെ​യു​ടെ വ്യാ​പ​നം. ജൂ​ണി​ൽ എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 18 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മാ​ത്രം എ​ട്ടു​പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 93 പേ​ർ​ക്കാ​ണ് ഷി​ഗ​ല്ലെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ര​ണ​വും ഉ​ണ്ടാ​യി. 70 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. ഷി​ഗ​ല്ലെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണി​ത്. ഈ ​ബാ​ക്ടീ​രി​യ കു​ട​ലു​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​യാ​യ ഈ ​രോ​ഗം ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും ബാ​ധി​ക്കാം. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ വെ​ള്ള​ത്തി​ലൂ​ടെ​യോ ഷി​ഗ​ല്ലെ ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് വ​യ​റി​ള​ക്ക​ത്തി​ന് കാ​ര​ണ​മാ​കും. ശ​രീ​ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന ബാ​ക്ടീ​രി​യ ആ​മാ​ശ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​ത് ദ​ഹ​ന​വ്യ​വ​സ്ഥ​യെ ത​ക​രാ​റി​ലാ​ക്കു​ക​യും രോ​ഗാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും.

മൂ​ന്ന് ദി​വ​സ​ത്തോ​ളം വി​ട്ടു​മാ​റാ​ത്ത ക​ഠി​ന​മാ​യ വ​യ​റി​ള​ക്ക​മു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റെ കാ​ണ​ണം. മ​ല​ത്തി​ൽ ര​ക്തം, അ​തി​സാ​രം, ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന അ​ല്ലെ​ങ്കി​ൽ മ​ല​ബ​ന്ധം, പ​നി അ​ല്ലെ​ങ്കി​ൽ ത​ണു​പ്പ്, ഓ​ക്കാ​നം അ​ല്ലെ​ങ്കി​ൽ ഛർ​ദ്ദി, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​ന് ശേ​ഷം ഒ​രാ​ഴ്ച​യോ​ളം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടേ​ക്കാം. പ​ക​ർ​ച്ച​വ്യാ​ധി​യാ​യ​തി​നാ​ൽ രോ​ഗ​ബാ​ധി​ത​നു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം. സം​സ്ഥാ​ന​ത്ത് ഷി​ഗ​ല്ലെ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ൾ പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും വെ​ള്ളം കു​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​ത് രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 

Tags:    
News Summary - Kerala panic over Shigella Eight people infected in a single day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.