എടത്തല: പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി വിദ്യാർഥികൾ. എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ കോളജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിലാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ പ്രഫ. (ഡോ.) കെ.എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുതള്ളുന്ന ക്രൂരമായ വംശഹത്യ ലോകത്ത് നടക്കുമ്പോൾ മനുഷ്യത്വത്തിന്റെ കണിക മനസ്സിലുള്ള ഒരാൾക്കും മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് യൂനിയൻ ചെയർപേഴ്സൻ മിഷാൽ സലീം അധ്യക്ഷത വഹിച്ചു. എ.എം. സാജിദ്, അനീഷ ഷാജി, സമർ സാലി, പി.എം. ഫാത്തിമ തമന്ന, ബീമ നസ്രിൻ, മുഹമ്മദ് റിനാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.