Posted On
date_range Updated On
date_range തമിഴ്നാട്ടിൽ വൃക്ഷത്തൈകൾ നടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്
ചെന്നൈ: വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. ശെേങ്കാട്ടയ്യൻ. ഒാരോ വിദ്യാർഥിയും രണ്ട് വൃക്ഷത്തൈകൾ പരിപാലിച്ചാൽ ഒാരോ വിഷയത്തിലും രണ്ട് മാർക്ക് വീതം നൽകും. ഇത്തരത്തിൽ ആറു വിഷയങ്ങളിലായി 12 മാർക്കാണ് ലഭിക്കുക.
തമിഴ്നാട്ടിൽ 50 ലക്ഷം വിദ്യാർഥികളാണുള്ളത്. ഒാരോ വർഷവും രണ്ടര കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് അന്തിമരൂപം നൽകി അടുത്ത അധ്യായന വർഷം മുതൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.