കൊച്ചി: പൊതുവിദ്യാലയങ്ങളിൽ അവധിക്കാല ക്ലാസുകൾക്ക് തടയിടാൻ സർക്കാർതലത്തിൽ നടപടിയെടുത്തിട്ടും വിദ്യാർഥികൾക്ക് രക്ഷയില്ല. നഗര ഗ്രാമങ്ങളിലെ ട്യൂഷൻ സെൻററുകളാണ് കൊടും ചൂടിെൻറ പശ്ചാത്തലത്തിലുള്ള സർക്കാർ നടപടിയുടെ ഗുണം അനുഭവിക്കുന്നത്. കൊടും ചൂട് മുൻനിർത്തി വിദ്യാലയങ്ങളിൽ അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് നിർദേശിച്ച് സംസ്ഥാന ബാലാവകാശ കമീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർേദശം നൽകിയിരുന്നു.
ഒരുവിധ നിയമ, നിയന്ത്രണങ്ങളുമില്ലാതെയാണ് നഗരത്തിെല മിക്ക ട്യൂഷൻ േകന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. വൻ തുകയാണ് ഫീസ്. വിദ്യാലയങ്ങളിലെ അവധിക്കാല ക്ലാസുകൾ നിലച്ചതോടെ പരമാവധി പാഠഭാഗങ്ങൾ അവധികാലം അവസാനിക്കുന്നതിന് മുമ്പ് പഠിപ്പിച്ചുതീർക്കാമെന്നും പിന്നീട് സ്കൂൾ അവധി ദിനങ്ങളിൽ സേവനം ലഭ്യമാക്കാമെന്നുമൊക്കെയുള്ള മോഹനവാഗ്ദാനങ്ങളുമായാണ് പല സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങളും മാതാപിതാക്കെള സമീപിക്കുന്നത്.
ബാലാവകാശ കമീഷൻ പൊതുവിദ്യാലയങ്ങളിലെ അവധിക്കാല ക്ലാസുകൾ നിരോധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചതിനേക്കാൾ പരിതാപകരമാണ് പല ട്യൂഷൻ സെൻററുകളുടെയും പ്രവർത്തനരീതി. രാവിലെയും വൈകീട്ടും രണ്ട് ഷിഫ്റ്റിലായി ഒരേ വിദ്യാർഥികൾക്കുതന്നെ ക്ലാസ് എടുക്കുന്നുണ്ട്. ഇത് വിദ്യാർഥികളുടെ ദുരിതം വർധിപ്പിക്കുന്നു.
ട്യൂഷൻ സെൻററുകളിലാകെട്ട വിദ്യാർഥികളെ കുത്തിനിറച്ച അവസ്ഥയിലാണ് അധ്യയനം നടക്കുന്നത്. ബാലാവകാശനിയമങ്ങളുടെ ലംഘനം ആവർത്തിച്ച് നടന്നിട്ടും ഫലവത്തായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുടെ അപര്യാപ്തതയാണ് അധികൃതരുടെ നിസ്സഹായാവസ്ഥക്ക് കാരണം.
നഗരത്തിലെ പല ട്യൂഷൻ സെൻററുകളിലും സർക്കാർ അധ്യാപകർ അടക്കമുള്ളവർ അവധിദിവസങ്ങളിൽ പഠിപ്പിക്കാൻ വരുന്നുെവന്ന ആരോപണത്തിന് ഇപ്പോഴും അറുതിയില്ല.
അവധിക്കാലത്ത് സ്കൂളുകളിൽ അധ്യയനം പൂർണമായും ഇല്ലാതെ വന്നതോടെ ഇൗ അധ്യാപകർ ചാകര കൊയ്യുകയാണെന്ന ആരോപണമുണ്ട്. വ്യക്തമായ സർവിസ് ചട്ട ലംഘനമാണ് നടക്കുന്നതെങ്കിലും അധികൃതർ കണ്ണടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.