ഷഹലയുടെ മരണം: പ്രധാനാധ്യാപകർക്ക് സസ്പെൻഷൻ; പി.ടി.എ പിരിച്ചുവിട്ടു

സുല്‍ത്താന്‍ ബത്തേരി: ക്ലാസ്​മുറിയിൽനിന്ന്​ പാമ്പുകടിയേറ്റ്​ ചികിത്സ കിട്ടാതെ സുല്‍ത്താന്‍ ബത്തേരി ഗവ. സർവ ജന ഹയര്‍ സെക്കൻഡറി സ്‌കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ (10) മരിച്ച സംഭവം നാടി​​െൻറ വേദനയായി. ചികിത്സ വൈകാൻ ഇടയാക്കിയ സ്​കൂൾ അധ്യാപകരുടെയും ആശുപത്രി അധികൃതരുടെയും അനാസ്​ഥക്കെതിരെ പ്രതിഷേധം അലയടിച്ചു. സംഭവത്തിൽ ആ​േര ാപണ വിധേയരായ അധ്യാപകനെയും സർക്കാർ ആശുപത്രിയി​െല ഡോക്​ടറെയും സസ്​പെൻഡ്​​ ചെയ്​തു. സ്​കൂൾ അധ്യാപകൻ ഷജിൽ, ബത്ത േരി താലൂക്ക്​ ആശുപത്രിയിലെ ജൂനിയർ ഡോക്​ടർ ജിസ മെറിൻ എന്നിവർക്കെതിരെയാണ്​ നടപടി.

ക്ലാസ്മുറിയിലെ മാളത്തി നോടുചേര്‍ന്ന് കാൽവെച്ചപ്പോൾ ബുധനാഴ്ച വൈകീട്ട് 3.15 നാണ്​ ഷഹലയുടെ കാലില്‍ പാമ്പുകടിയേറ്റത്. അധ്യാപകരെ അറിയിച്ചെ ങ്കിലും കുട്ടിയെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ചെന്നാണ്​ പരാതി. ഏറെ വൈകി പിതാവ്​ എത്തിയാണ്​ കുട്ടിയെ ആശുപത്രിലേക്ക്​ മാറ്റിയത്​. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത ്തി​െച്ചങ്കിലും ചികിത്സ ലഭിച്ചില്ല. പോളിവെനം നൽകാതെ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയി ലേക്ക്​ റഫര്‍ ചെയ്യുകയായിരുന്നു. കോഴിക്കോ​ട്ടേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന്​ മാതാപിതാക്കൾ ചേലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും 6.15ഓടെ മരിച്ചു.

സംഭവമറിഞ്ഞ്​ നാട്ടുകാരും വിവി ധ സംഘടന പ്രവർത്തകരും സ്​കൂളിൽ പ്രതിഷേധിച്ചത്​ സംഘർഷമുണ്ടാക്കി. പ്രതിഷേധക്കാർ സ്​റ്റാഫ്​റൂമി​​െൻറ പൂട്ട്​ ത കർത്തു. പൊലീസ്​ എത്തിയാണ്​ സ്ഥിതിഗതികൾ ശാന്തമാക്കിയത്​. എ.ഡി.എം ആൻറണി തങ്കച്ചൻ, വിദ്യാഭ്യാസ ഉപ ഡയറക്​ർ ഇബ്രാഹ ിം തോണിക്ക​​ര എന്നിവർ സ്​കൂളിലെത്തി. ജില്ല കലക്​ടർ ഡോ. അദീല അബ്​ദുല്ല, ഡി.എം.ഒ ഡോ. രേണുക എന്നിവർ സംഭവം അന്വേഷി ച്ച്​ സർക്കാറിന്​ റിപ്പോർട്ട്​ കൈമാറി. താലൂക്ക്​ ആശുപത്രി, ജനറൽ ആശുപത്രി, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പാമ്പിൻവിഷത്തിന്​ മരുന്ന്​ തയാറാണെന്ന്​ ഡി.എം.ഒ ഡോ. രേണുക ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ചില സ്വകാര്യ ആശുപത്രികളിലും മരുന്നുണ്ട്​. എന്താണ്​ സംഭവിച്ചതെന്ന്​ വിശദ അന്വേഷണം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും ക്ലാസ്​ മുറി തൽക്കാലം അടച്ചിടാനും നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ ഡയറക്​ടർ കെ. ജീവൻബാബു അറിയിച്ചു. ഡി.ഡി.ഇയുടെ വിശദ റിപ്പോർട്ട്​ ലഭിച്ച ശേഷം തുടർനടപടികളെടുക്കും. പി.ടി.എയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചശേഷം സ്​കൂൾ തുറന്നുപ്രവർത്തിക്കുമെന്നും ഡയറക്​ടർ അറിയിച്ചു.

പുത്തൻകുന്ന്​ നൊത്തൻവീട്ടിൽ അഭിഭാഷകരായ അബ്​ദുൽ അസീസി​​െൻറയും സജ്​നയുടെയും മകളാണ്​ ഷഹല. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്​ച രാവിലെ ഖബറടക്കം നടന്നു. ഗവ. സർവജന ഹയര്‍ സെക്കൻഡറി സ്‌കൂളിന്​ വെള്ളിയാഴ്​ച​ അവധിയായിരിക്കും.

സ്​കൂളിന്​ വീഴ്​ച സംഭവിച്ചു -വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. വിശദ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിയുണ്ടാകും. ഷഹലയുടെ വീട് ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതല്‍ നടപടികള്‍ എടുക്കും. സ്കൂളിലെ കുഴികളും മാളങ്ങളും അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചെരിപ്പ് ക്ലാസിന് പുറത്തിടണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ല. അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കും. സ്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി നേരത്തേ തന്നെ ഒരു കോടി രൂപ നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു.


നടപടി ഉറപ്പാക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർ​െക്കതിരെ യുക്തമായ നടപടി ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഷെഹ്​ലയുടെ മരണം അത്യന്തം ദുഃഖകരമാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകർ ഷെഹ്​ല ഷെറിനെ വേണ്ടസമയത്ത്​ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ല -പ്രധാനാധ്യാപകൻ
സുൽത്താൻ ബത്തേരി: പാമ്പു കടിയേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്ന് സ്കൂൾ പ്രധാനാധ്യാപകൻ മോഹനൻ പറഞ്ഞു. പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. പിന്നാലെ താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടെ അഞ്ചുവരെ ചികിത്സ കിട്ടാൻ വൈകി. ജൂനിയർ ഡോക്ടർ മാത്രമേ ഈസമയം അവിടെയുണ്ടായിരുന്നുള്ളൂ. കൃത്യമായ ചികിത്സ കിട്ടാൻ വൈകി. രക്ത പരിശോധന കഴിഞ്ഞ് ഫലംകിട്ടാൻ കാത്തുനിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് കുട്ടി മരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അവഗണനതന്നെ; മരുന്ന്​ നൽകിയില്ല -പിതാവ്​
സുല്‍ത്താന്‍ ബത്തേരി: ‘സ്‌കൂള്‍ അധികൃത​​രിൽനിന്നുകൂടാതെ താലൂക്ക് ആശുപത്രിയിൽനിന്നും അവഗണന നേരിട്ടു’ -പാമ്പുകടിയേറ്റ്​ മരിച്ച ഷഹലയുടെ പിതാവ് അഡ്വ. അബ്​ദുൽ അസീസ് പറഞ്ഞു. പാമ്പുകടിയേറ്റതാ​െണന്ന് അറിഞ്ഞിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ താമസം വരുത്തി. കുട്ടിയെ പാമ്പ് കടിച്ചതാ​െണന്ന്​ ആശുപത്രി അധികൃതരെ അറിയിച്ചിട്ടും മരുന്ന് നല്‍കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ട് പറയുകയായിരുന്നു -അദ്ദേഹം പറഞ്ഞു. സ്​കൂളിൽനിന്ന്​ കുട്ടി​െയ തോളിലിട്ട്​ ഓ​ട്ടോയിൽ ആശുപത്രിയിലേക്ക്​ കുതിക്കുകയായിരുന്നു. മരുന്ന്​ നൽകാൻ നിർബന്ധം പിടിച്ചിട്ടും കൊടുത്തില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയുടെ കുടുംബത്തിന് നഷ്​ടപരിഹാരം നല്‍കണം -രാഹുൽ ഗാന്ധി
കല്‍പറ്റ: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുടുംബത്തിന് മതിയായ നഷ്​ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഭാവിയുടെ വാഗ്ദാനമാവേണ്ടിയിരുന്ന ഒരു അഞ്ചാം ക്ലാസുകാരിക്കാണ് ക്ലാസിൽ പാമ്പുകടിയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ ഏറ്റവും പഴക്കംചെന്ന സ്‌കൂളുകളിലൊന്നാണ് സര്‍വജന ഹയര്‍ സെക്കൻഡറി സ്‌കൂള്‍. സ്‌കൂളി​െൻറ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര ശ്രദ്ധ സംസ്ഥാന സര്‍ക്കാറിനുണ്ടാവണം. ഇനിയൊരു രക്ഷിതാവിനും ഇതുപോലുള്ള ദുരന്തവും വേദനയുമുണ്ടാകാന്‍ ഇടവരരുതെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ പറയുന്നു.


അണമുറിയാതെ പ്രതിഷേധം; തെരുവിലിറങ്ങി വിദ്യാർഥികൾ
സുൽത്താൻ ബത്തേരി: ക്ലാസ്​മുറിയിൽ പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ അഞ്ചാം ക്ലാസ്​ വിദ്യാർഥിനി മരിച്ച സംഭവത്തിൽ വെള്ളിയാഴ്ചയും സർവജന സ്‌കൂളിലും ബത്തേരി ടൗണിലും പ്രതിഷേധത്തിന് അയവില്ല. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രാവിലെ മുതൽ പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാർഥികളാണ് സ്‌കൂളിന് മുന്നിൽ തടിച്ചുകൂടിയത്.

കരിങ്കൊടിയുമായി അവർ സ്‌കൂളിന് മുന്നിൽനിന്ന് മുദ്രാവാക്യം മുഴക്കി. വിദ്യാർഥിനി മരിച്ചത​െല്ലന്നും കൊന്നതാ​െണന്നും കുറ്റക്കാർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നുമുള്ള പ്ലക്കാർഡുകളും കരി​​ങ്കൊടികളും ഏന്തിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്​. തുടർന്ന് ടൗണിലേക്ക് മുദ്രാവാക്യം വിളിച്ച് പോയ വിദ്യാർഥികൾ തിരിച്ചെത്തി, സ്‌കൂൾ ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചു.

സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമായി തുടരുമെന്നും വിദ്യാർഥികൾ പറഞ്ഞു. പിന്തുണയുമായി വിദ്യാർഥി സംഘടനകളും നാട്ടുകാരും എത്തി. ബത്തേരി ടൗണിൽ യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും സ്‌കൂളിലെത്തി പ്രതിഷേധത്തിൽ പങ്കാളികളായി.

Tags:    
News Summary - student snake bite in wayanad class room head master suspended-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.