അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; പ്രതിഷേധിച്ച് വിദ്യാർഥികൾ

മലപ്പുറം: സ്കൂൾ കോമ്പൗണ്ടിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റതിൽ പ്രതിഷേധിച്ച് മലപ്പുറം എം.എസ്പി ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സ്കൂൾ വിട്ട സമയത്ത് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർഥിനി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് വാഹന അപകടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിയുടെ മുഴുവൻ ചികിത്സ ചിലവും ഭാവി പഠനവും അധ്യാപിക ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധിക്കുന്നത്.

Tags:    
News Summary - Student seriously injured after being hit by teacher's vehicle; students protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.