Posted On
date_range Updated On
date_range ദർസ് വിദ്യാർഥിയെ പുഴയിൽ കാണാതായി
മലപ്പുറം: കടലുണ്ടിപ്പുഴയിൽ വീണ ദർസ് വിദ്യാർഥിയെ കാണാതായി. പാണക്കാട് ജുമുഅത്ത് പള്ളി ദർസ് വിദ്യാർഥിയായ ചേളാരി മുഹമ്മദ് മുസ്ലിയാരുടെ മകൻ മീറാൻ ഷമീറിനെയാണ് (19) തിങ്കളാഴ്ച വൈകീട്ട് കാണാതായത്. പള്ളിക്ക് സമീപത്തെ പുഴക്കടവിെൻറ പടവ് വിദ്യാർഥികൾ ചേർന്ന് വൃത്തിയാക്കിയിരുന്നു. അതിന് ശേഷം ചെരിപ്പ് കഴുകാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. നീന്തൽ വശമുണ്ടായിരുന്നെങ്കിലും കുത്തൊഴുക്കിൽപെട്ടു. മലപ്പുറം പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.