Posted On
date_range Updated On
date_range പയ്യോളിയിൽ ട്രെയിനിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
പയ്യോളി: സ്കൂളിലേക്ക് പോകവെ ഏഴാം ക്ലാസ് വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. തൃക്കോട്ടൂർ യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ മണ്ണം കുണ്ടിൽ നാസറിന്റെ മകളുമായ ഹം ന ഫാത്തിമ (12)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.30-ഓടെ പയ്യോളി രണ്ടാം ഗേറ്റിന് സമീപമാണ് അപകടം.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ആണ് ഹംനയെ ഇടിച്ചത്. പുറത്തേക്ക് തെറിച്ച് വീണ ഹംനയെ പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മയ്യിത്ത് ചൊവ്വാഴ്ച്ച അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഉമ്മ: നജില. സഹോദരങ്ങൾ: അജ്നാസ് (എം.എസ്.എഫ് .മുൻസിപ്പൽ സെക്രട്ടറി), ആഷിഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.