Posted On
date_range Updated On
date_range പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു
കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്. എസ്.എഫ്.ഐ കുരുവട്ടൂർ ഈസ്റ്റ് ജോയന്റ് സെക്രട്ടറിയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ പൊയിൽതാഴം കടവിന് മുകൾ വശത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം. കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഹിതുൽ ചന്ദ്ര. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.