Posted On
date_range Updated On
date_range മതിലകത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു
മതിലകം: ദേശീയപാതയിൽ മതിലകം മതിൽ മൂലക്കും ശ്രീനാരായണപുരത്തിനും ഇടയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. മതിലകം സ്വദേശി പാലക്കാട്ടു പറമ്പിൽ നെജീബിന്റെ മകൻ മുഹമ്മദ് അദ്നാൻ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അമീൻ നൗഫലിന് സാരമായി പരിക്കേറ്റു.
ശ്രീനാരായണപുരം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം. സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്നാൻ മരിച്ചു.
ചൊവാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ ബി.വോക് ഒന്നാം വർഷ വിദ്യാർഥിയാണ്. മതിലകം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.