കടുത്തുരുത്തി: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പൊതിരെ തല്ലിയ അധ്യാപികക്ക് സസ്പെൻഷൻ. കു റുപ്പന്തറ മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് എല്‍.പി സ്കൂൾ അധ്യാപിക മിനി ജോസിനെയാണ് അേന്വഷണ വിധേയമായി മാനേജ്മെൻറ് സസ്പെൻഡ് ചെയ്തത്. കുറുപ്പന്തറ മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസ് ടീച്ചര്‍ ക്രൂ രമായി തല്ലിയത്.
മാതാവിെൻറ പരാതിയിൽ അധ്യാപികക്കെതിരെ കടുത്തുരുത്തി പൊലീസ് ജുവനൈൽ ജസ്റ്റിസ്, ഐ.പി.സി വകുപ്പുകളനുസരിച്ച് കേസെടുത്തു. ഒളിവിലുള്ള അധ്യാപികയെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കടുത്തുരുത്തി പൊലീസ് അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ വ്യാഴാഴ്ച പ്രതിഷേധവുമായി ഡി.ൈവ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ്. ശ്രീലതയും സ്കൂളിലെത്തി. ഇതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തതായി മാനേജ്മെൻറ് അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈനും പൊലീസും കുട്ടിയുെട മൊഴിയെടുത്തു. ബുധനാഴ്ചയായിരുന്നു സംഭവം. മലയാളം വായിപ്പിക്കാന്‍ കുട്ടിയെ അധ്യാപിക അടുത്തേക്ക് വിളിപ്പിക്കുകയും വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലിനു തുടർച്ചയായി തല്ലുകയുമായിരുന്നു.
ഇരുകാലിലുമായി അടിയുടെ 21 പാടുകളുണ്ട്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകിയ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.