പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തിൽ സ്ട്രോങ് റൂം സീൽ ചെയ്യുന്നത് വൈകുന്നു. മൗണ്ട് ബഥനി സ്കൂളിലാണ് സ്ട്രോങ് റൂം സീൽ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ എത്താൻ വൈകിയതാണ് സ്ട്രോങ് റൂം സീൽ ചെയ്യുന്നതിലും പ്രശ്നമുണ്ടാകാൻ കാരണമെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടർ നൽകുന്ന വിശദീകരണം.
തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ ദിവസം ആറന്മുളയിൽ സംഘർഷമുണ്ടായിരുന്നു. ഇരു സ്ഥാനാർഥികളും എതിർ വിഭാഗം തടഞ്ഞുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, അമ്പലപ്പുഴയിലെ സ്ട്രോങ് റൂമിന് സുരക്ഷ പോരെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് എം.ലിജുവും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.