തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകൾ പ്രഹസനമാക്കുന്ന പ്രവണതയാണ് മാനേജ്മെന്റ് ആവർത്തിക്കുന്നതെന്നും ശമ്പളം കൃത്യമായി നൽകുന്നില്ലെങ്കിൽ ജീവനക്കാർ പണിമുടക്കുമെന്നും ടി.ഡി.എഫ് ജനറൽ സെക്രട്ടറിയും ഡ്രൈവേഴ്സ് യൂനിയൻ പ്രസിഡന്റുമായ വി.എസ്. ശിവകുമാർ പറഞ്ഞു.
ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം പിൻവലിക്കണം. ശമ്പളം നൽകുന്നതിന് മുൻഗണന വേണമെന്ന കോടതി വിധിപോലും അവഗണിച്ചാണ് മുൻകാല ബാധ്യതകൾ തീർക്കാൻ സർക്കാറും മാനേജ്മെന്റും ശ്രമിക്കുന്നത്.
തൊഴിലാളി സംഘടനകളെ ഒറ്റക്കൊറ്റക്ക് ചർച്ചക്ക് വിളിച്ച് തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തൊഴിലാളികളെ ഭിന്നിപ്പിച്ച് സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.