Posted On
date_range Updated On
date_range ഇന്ധന വിലവർധനവിനെതിരെ കുതിരവണ്ടി വലിച്ച് സമരം
കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ. യു.ഡബ്ല്യൂ. സി) നഗരത്തിൽ കുതിരവണ്ടി വലിച്ച് സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വൈറ്റില ജനത ജങ്ഷനിൽ കുതിരവണ്ടി വലിച്ച് നടത്തിയ പ്രതിഷേധത്തിനൊടുവിൽ കുതിരവണ്ടിയിൽ നിന്ന് താഴെ ഇറങ്ങാനുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബിൻെറ ശ്രമം
കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.പി വിനു, സക്കിർ തമ്മനം, ബാബുരാജ്, അനുമോദ്, മുഹമ്മദ് റിജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.