കടലിൽനിന്ന് ചെറുമീനുകൾ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്ക് തീരുമാനം

ആലപ്പുഴ: തീരങ്ങളിൽനിന്നും ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി നിരോധിച്ചു. ചെറുമത്സ്യങ്ങൾ പിടിക്കുന്ന യാനങ്ങൾ, കൊണ്ടുപോകുന്ന വാഹനങ്ങൾ, പിടിക്കുന്ന ആളുകൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് കലക്ടർ നിർദേശം നൽകി.

തീരങ്ങളിൽനിന്നും ചെറുമത്സ്യം പിടിച്ച് അന്യസംസ്ഥാനത്തെ മത്സ്യ തീറ്റ കമ്പനികളും വളക്കമ്പനികളും കടത്തികൊണ്ടുപോകുന്നതായി മത്സ്യതൊഴിലാളികളിൽ നിന്നുതന്നെ പരാതികൾ ഉണ്ടായിരുന്നു. തുടർന്ന്, മത്സ്യതൊഴിലാളി യൂനിയനുകൾ, ചെറുയാന ഉടമകൾ, ഫിഷറീസ് ഡിപാർട്ട്മെന്‍റ് പ്രതിനിധികൾ, തീരസുരക്ഷാ വിഭാഗം എന്നിവരെ ഉൾപ്പെടുത്തി കലക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനം.

വലിയഴിക്കൽ മുതലുള്ള ആലപ്പുഴ തീരങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡുകളിലും തൃക്കുന്നപ്പുഴക്കു തെക്കുവശത്തുള്ള ദേശീയ പാതയിലും വാഹനങ്ങൾ പരിശോധിക്കാനും രാത്രി ബീറ്റിങ്ങ് നടത്താനും പൊലീസിന് നിർദേശം നൽകി.

ട്രോളിങ്ങ് കഴിഞ്ഞ് വലിയ യന്ത്രവൽകൃത ബോട്ടുകൾ ഇറങ്ങുമ്പോഴും ചെറുമീനുകൾ പിടിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ബോട്ടുടമകളുമായി ചർച്ച നടത്താനും തീരുമാനമായി.

Tags:    
News Summary - Strict action will take against those who catch small fish from the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.