തെരുവുനായ പ്രശ്നം: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം. പൊതു പ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരഗണിക്കുമ്പോഴാണ് കോടതി കേരളത്തെ വിമർശിച്ചത്. കേരളത്തില്‍ ചില സംഘടനകള്‍ തെരുവ് നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയതിന്‍റെയും പ്രതിഷേധിക്കുന്നതിന്‍റെയുംചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചിത്രങ്ങള്‍ പരിശോധിച്ച ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച്‌ കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ചോദിച്ചു.

തെരുവ് നായ്ക്കളെ കൊന്ന് ആഘോഷം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തകർക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറി രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

മനുഷ്യന്റെ ജീവനു തന്നെയാണ് വിലയെന്ന് പറഞ്ഞ കോടതി, നിയമം അനുവദിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഓർമിപ്പിച്ചു.

Tags:    
News Summary - stray dogs: supreme court criticizes kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.