തിരുവനന്തപുരം: ജില്ലയില്‍ നായ്പിടിത്തത്തിന് ഇനി വനിതകളും വന്നേക്കും. ജില്ലാ പഞ്ചായത്തിന്‍െറ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി അനുസരിച്ചുള്ള നായ്പിടിത്തത്തിനാണ് സ്ത്രീകളെയും പരിഗണിക്കുന്നത്. നായ്പിടിത്തത്തിന് ട്രെയ്നര്‍മാരെ നിയമിക്കാന്‍ ശനിയാഴ്ച ജില്ലാ പഞ്ചായത്തില്‍ നടന്ന ആദ്യഘട്ട ഇന്‍റര്‍വ്യൂവിലാണ് സ്ത്രീകളും എത്തിയത്.
ആദ്യഘട്ടത്തില്‍ സ്ത്രീകളെ പരിഗണിച്ചിട്ടില്ളെങ്കിലും രണ്ടാംഘട്ടം ഇവര്‍ക്കും പരിഗണന നല്‍കാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന്‍ അറിയിച്ചു. കായികക്ഷമത പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കിയത്.
ദ്യഘട്ടത്തില്‍ 18 പേരെയാണ് നായ്പിടിത്തത്തിന് തെരഞ്ഞെടുത്തത്. 12ാം ക്ളാസുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് മിക്കവരും. എസ്.എസ്.എല്‍.സി തോറ്റവര്‍ ഉണ്ടായിരുന്നില്ല. 50 വയസ്സാണ് പ്രായപരിധി. ഇന്‍റര്‍വ്യൂവിന് എത്തിയവരില്‍ ഏറെയും 30- 40 വയസ്സിനിടയിലുള്ളവരാണ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ അറുപതോളം പേരാണ് നായ്പിടിത്തത്തിന് ട്രെയ്നര്‍മാരാകാനുള്ള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനത്തെിയത്.
ആറ് മാസ്റ്റര്‍ ട്രെയ്നര്‍മാരാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ നിലവിലുള്ളത്. ഇവര്‍ ഓരോരുത്തരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 പേരില്‍നിന്ന് മൂന്നുപേര്‍ക്ക് വീതം പരിശീലനം നല്‍കും. ഈ കാലയളവില്‍ ദിവസം 600 രൂപയാണ് നല്‍കുക. മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ക്ക് 750 രൂപയും നല്‍കും. രണ്ടുമാസമാണ് പരിശീലനം. രണ്ടാംഘട്ടത്തില്‍ ആദ്യഘട്ട പ്രവേശം നേടിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലനം നല്‍കും. അതിലായിരിക്കും രണ്ട് സ്ത്രീകളെയും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.