Posted On
date_range Updated On
date_range പാമ്പാടി ആർ.ഐ.ടി എൻജിനീയറിങ് കോളജിൽ നായ്ശല്യം; വിദ്യാർഥികൾ രണ്ടാംദിവസവും പഠിപ്പുമുടക്കി
കോട്ടയം: പാമ്പാടി ആർ.ഐ.ടി എൻജിനീയറിങ് കോളജിലെ തെരുവുനായ് ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥികൾ രണ്ടാംദിവസവും പഠിപ്പുമുടക്കി. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രിൻസിപ്പലിന്‍റെ മുറിയിൽ കുത്തിയിരുന്ന വിദ്യാർഥികളെ പൊലീസ് എത്തി ഒഴിപ്പിച്ചു.
തുടർന്ന് വിദ്യാർഥികൾ കോളജ് ഗേറ്റ് പൂട്ടി. തിങ്കളാഴ്ചയും വിദ്യാർഥികൾ പഠിപ്പുമുടക്കിയിരുന്നു. രണ്ടുദിവസവും പരീക്ഷകൾ മുടക്കമില്ലാതെ നടന്നു. കാമ്പസിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾ പതിനഞ്ചോളം കുട്ടികളെ ആക്രമിച്ചതായി വിദ്യാർഥികൾ പറയുന്നു. അധ്യാപകർക്കും കടിയേറ്റിട്ടുണ്ട്. പി.ടി.എ ഇടപെട്ടിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.