പേയിളകിയ നായ ഏഴുപേരെ കടിച്ചു

എടത്തല: പേയിളകിയ നായ ഏഴുപേരെ കടിച്ചു. ചൂണ്ടി ജങ്ഷനിലാണ് നായുടെ ആക്രമണുണ്ടായത്.  ശനിയാഴ്ച രാത്രി ഏഴരയോടെയാരുന്നു സംഭവം. ചൂണ്ടി ജങ്ഷനില്‍ ബസുകാത്ത് നിന്നയാളേയും റോഡരികിലൂടെ നടന്നു പോകുവയായിരുന്ന നാട്ടുകാരേയുമാണ് തെരുവ് നായ അക്രമിച്ചത്.

നായയുടെ കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചൂണ്ടി ജങ്ഷനില്‍ തെരുവ്‌നായകളുടെ ശല്യം രൂക്ഷമാണെങ്കിലും ഏഴ് പേരേയും കടിച്ചത് ഒരൊറ്റ നായ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നായ കടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എടത്തല പഞ്ചായത്ത്, മൃഗാശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags:    
News Summary - stray dog ​​bit seven people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.